അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ മോദിയുടെ അടിയന്തര ലാൻഡിംഗ്; വടക്കുകിഴക്കൻ മേഖലയിലെ ആദ്യ സംവിധാനം

അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ലാൻഡിംഗ്. വടക്ക് കിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ അടിയന്തര ലാൻഡിംഗ്. വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയും വികസനവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തന്ത്രപരമായ സൗകര്യങ്ങളുടെ പരിശോധനയും ഉൾപ്പെടെയുള്ള ഉന്നത പരിപാടികൾക്കായാണ് പ്രധാനമന്ത്രിയെത്തിയത്.ചബുവ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന്, നാഷണൽ ഹൈവേ-37 ൽ ദിബ്രുഗഡിലെ മൊറാൻ ബൈപാസിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ (ELF) രാവിലെ 10.51 ഓടെ പ്രധാനമന്ത്രി വിമാനമിറങ്ങി. തുടർന്ന് യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന എയർഷോയും അദ്ദേഹം കണ്ടു. മൊറാൻ ബൈപാസിൽ വ്യോമസേനയുടെ സുഖോയ് സു-30എംകെഐ, റാഫേൽ യുദ്ധവിമാനങ്ങൾ നടത്തിയ ടച്ച്-ആൻഡ്-ഗോ അഭ്യാസങ്ങൾ പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *