ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ധാർഷ്ട്യവും തിരിച്ചടിയായി; പൊതുപ്രവർത്തനത്തിൽ വളയാതെ ഞെളിയരുത്: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം കോർപ്പറേഷനിലെ തിരിച്ചടിക്ക് കാരണം മേയർ ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ധാർഷ്ട്യവും ആണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവർ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു മേയറുടെ ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യമായിരുന്നു അവർക്ക്. അധികാരത്തിന്റെ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാർഷ്ട്യവും കാട്ടിയതാണ് ചർച്ചാവിഷയമായത്. ഇതാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. പൊതുപ്രവർത്തനത്തിൽ വളയാതെ ഞെളിയരുത്.
എന്തെല്ലാം നല്ല നേട്ടങ്ങൾ ചെയ്തിട്ടും അത് താഴെത്തട്ടിലുകളിൽ അറിയിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്‌നേഹമായിട്ടും പെരുമാറേണ്ടതുണ്ട് – വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *