ലോഗിന്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാവും; ഇനി പാസ്‌വേഡ് വേണ്ട; പുതിയ സംവിധാനം അവതരിപ്പിച്ച് മെറ്റ

ഇനി പാസ്‌വേഡ് മറന്നു പോകുമോ എന്ന ടെൻഷൻ വേണ്ട.ഫേസ്‌ബുക്ക്, മെസഞ്ചര്‍ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. എന്താണ് പാസ് കീ എന്നറിയാമോ?പാസ് വേഡ് ഇല്ലാതെ തന്നെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് പാസ് കീ. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക. ലോഗിന്‍ വിവരങ്ങളും മറ്റും കൈക്കലാക്കിയുള്ള ഫിഷിങ് ആക്രമണങ്ങളെ ചെറുക്കാന്‍ പാസ് കീ ഉപയോഗപ്രദമാണ്.

പുതിയ സാങ്കേതിക വിദ്യകളുടെ കാലത്ത് പാസ് വേഡ് സുരക്ഷ അപര്യാപ്തമാണ് .അല്ലെങ്കിൽ സങ്കീര്‍ണമായതും വ്യത്യസ്തമായതുമായ പാസ് വേഡുകള്‍ ഉപയോഗിക്കേണ്ടി വരും. എന്നാൽ അത്തരം പാസ് വേഡുകള്‍ ഓര്‍ത്തുവെക്കുന്നത് വലിയ പ്രയാസമാണ്.ഇനി ഓര്‍ത്തുവെക്കാനാവാത്ത പാസ് വേഡുകള്‍ എവിടെയെങ്കിലും എഴുതി സൂക്ഷിക്കുന്നതോ അത് അതിലും വലിയ സുരക്ഷാ വെല്ലുവിളിയാണ്.അതിനാൽ പാസ് കീ സുരക്ഷയിലേക്ക് മാറേണ്ടത് അനിവാര്യവുമാണ്‌. പാസ്‌കീകളുണ്ടെങ്കില്‍ സങ്കീര്‍ണമായ പാസ് വേഡുകള്‍ ഓര്‍ത്തുവെക്കേണ്ട പ്രയാസമില്ല. ലോഗിന്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാവും.

Leave a Reply

Your email address will not be published. Required fields are marked *