ഒപ്പറേഷൻ സിന്ദൂറിൽ കൃത്യതയോടെ ഭീകരകേന്ദ്രങ്ങൾ തകർത്തതിൽ നിർണായക പങ്ക്, ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാൻ ഇന്ത്യ

റഫാൽ യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 320 കോടി രൂപ മൂല്യമുള്ള ഇടപാടിനാണ് കളമൊരുങ്ങുന്നതെന്നാണ് സൂചന.ഓപ്പറേഷൻ സിന്ദൂറിനിടെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ചിരുന്നു.റഫാൽ വിമാനങ്ങളിൽ നിന്ന് ബ്രഹ്മോസ് മിസൈലുകളോടൊപ്പം വിക്ഷേപിച്ച സ്‌കാൽപ് മിസൈലുകൾ അത്യന്തം കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി റിപ്പോർട്ടുകളുണ്ട്. 250 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള സ്‌കാൽപ് മിസൈലുകൾക്ക് 450 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടക വസ്തുക്കൾ വഹിക്കാൻ കഴിയും. റഡാർ നിരീക്ഷണം ഒഴിവാക്കി ലക്ഷ്യം കൈവരിക്കാനുള്ള സാങ്കേതിക കഴിവാണ് ഈ മിസൈലുകളുടെ പ്രധാന സവിശേഷത.

Leave a Reply

Your email address will not be published. Required fields are marked *