ഒരു മാസത്തിനുള്ളിൽ രാജ്യത്ത് നടന്നത് എട്ട് ആക്രമണ ശ്രമം;ഡൽ​ഹി സ്ഫോടനത്തിൽപ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

ദില്ലി ചെങ്കൊട്ടയിലെ കാർ സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. സ്ഫോടനത്തിൽ അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കഴി‍ഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. മതേതരത്വം ഉടയ്‌ക്കാനുള്ള ശ്രമമാണ് ​ഇത് . പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. എട്ടു പേരാണ് സ്ഫോടനത്തിൽ ഇതുവരെ മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാനിർ​​ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *