ഭരണത്തിന്റെ പോരായ്മകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു മുൻഗണനാ ക്രമങ്ങൾ പാളുന്നു; കൂട്ടായ ചർച്ചകൾ നടക്കുന്നില്ല. തിരുത്തൽ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങളുണ്ടായി. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല. ഒറ്റയാൾ പട്ടാളമായി മുഖ്യമന്ത്രി മാറുന്നോ എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. പ്രശ്നങ്ങൾ സിപിഎമ്മുമായി നേരിട്ട് ചർച്ച ചെയ്യാനും പരസ്യ വിവാദങ്ങളിൽനിന്നു വിട്ടു നിൽക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഉണ്ടായ ധാരണ എതിർപ്രചാരണങ്ങളെ മറികടക്കാൻ പോന്ന സംഘടനാ ശേഷി നേരത്തേ സിപിഎമ്മിനും സിപിഐക്കും ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അക്കാര്യത്തിൽ കുറവു വന്നു. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് തീരുമാനം. സിപിഎമ്മിന്റെ ശ്രദ്ധയിൽ ഇതു പെടുത്താനും തീരുമാനിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ യോഗങ്ങളിൽ രൂക്ഷ വിമർശനത്തിനു വിധേയമായി. മുൻഗണനാ ക്രമത്തിൽ മാറ്റം വേണമെന്ന് സിപിഐ നേരത്തേ ആവശ്യപ്പെട്ടെങ്കിലും അത് ഗൗരവത്തിലെടുത്തില്ല. ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, സിവിൽ സപ്ലൈസ്, കൃഷി എന്നിവയ്ക്കു മുൻഗണന നൽകണമെന്നാണ് പാർട്ടി നിലപാട്
ഒറ്റയാൾ പട്ടാളം, എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു…മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’.മുഖ്യമന്ത്രിക്കെതിരെ സിപിഐ
