ഇന്ത്യയും, ഫ്രാൻസും തമ്മിലുള്ള പ്രതിരോധബന്ധത്തിൽ സുപ്രധാന വഴിത്തിരിവ് . ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനം വാങ്ങാനുള്ള താല്പര്യം അറിയിച്ചിരിക്കുകയാണ് ഫ്രാൻസ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക അതിന്റെ കൃത്യത, അതിവേഗത്തിലുള്ള ഫയറിംഗ് കഴിവ് എന്നിവ കൊണ്ട് ശ്രദ്ധയാകർഷിച്ച ആയുധമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിതരണക്കാരായ ഫ്രാൻസ് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാൻ ഒരുങ്ങുന്നത്.തുടർച്ചയായ പരീക്ഷണങ്ങളിലൂടെ പിനാകയുടെ കരുത്ത് വർധിപ്പിക്കുകയാണ് ഇന്ത്യ . മൂന്ന് മാസം മുൻപ് ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ മുന്നിൽ പിനാകയുടെ ശക്തിപ്രകടം നടന്നിരുന്നുവെന്നും , അതിൽ തൃപ്തരായാണ് സംഘം മടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.
കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം
