കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത്: BJP നേതൃയോഗത്തിൽ പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത് എത്തും . തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കും.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ യോഗത്തിൽ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും അമിത് ഷാ തുടക്കമിടും. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാർഥികൾക്ക് ചടങ്ങിൽ സ്വീകരണം നൽകും.ഞപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പത്രസമ്മളനത്തിൽ അറിയിച്ചതാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം കുറഞ്ഞിട്ടില്ല. 2020ൽ 14% ആയിരുന്നത് ഇത്തവണ 15% ആയി ഉയരുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും ബോധപൂർവം ശ്രമിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പലയിടത്തും ഈ സഹകരണം ഉണ്ടായെന്നും എംടി രമേശ് പറഞ്ഞു. ബിജെപിയെ മാറ്റി നിർത്താൻ എൽഡിഎഫും യുഡിഎഫും ഒരു മുന്നണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *