എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷി കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)-ഹം പാര്‍ട്ടി ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ജെഎസ്എസിലെ പ്രൊഫ എ. വി താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാതു സ്റ്റീഫന്‍, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഹം പാര്‍ട്ടിയില്‍ ലയിച്ചു. ലയനത്തിന് പിന്തുണയുമായി കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ഹൈന്ദവ സംഘടനാ നേതാക്കളും. എറണാകുളത്തെ ഹോട്ടല്‍ റിണൈ കൊച്ചി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലായിരുന്നു പ്രൊഫ. എ. വി താമരാക്ഷന്റെയും മാത്യു സ്റ്റീഫന്റെയും നേതൃത്വത്തിലുള്ള നേതാക്കളും പ്രവര്‍ത്തകരും ഹം പാര്‍ട്ടിയില്‍ ലയിച്ചത്. പാര്‍ട്ടി ദേശീയ പ്രസിഡന്റും ബീഹാര്‍ മന്ത്രിയുമായ സന്തോഷ് കുമാര്‍ സുമന്‍ ലയന സമ്മേളനം ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച പാര്‍ട്ടിയാണ് ഹം പാര്‍ട്ടിയെന്നും ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തിലൂടെ ദക്ഷിണേന്ത്യയിലേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിക്കുകയാണെന്നും സന്തോഷ് കുമാര്‍ സുമന്‍ പറഞ്ഞു. വരും നാളുകളില്‍ മറ്റുപാര്‍ട്ടികളിലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ഹം പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയിലേക്ക് എത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും ദേശീയ മുഖ്യ ജനറല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ പാണ്ഡേ ഷാളണിയിച്ച് സ്വീകരിച്ചു. ഹം പാര്‍ട്ടിയുടെ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും അംഗത്വ വിതരണ ക്യാമ്പയിനും രാജേഷ്‌കുമാര്‍ പാണ്ഡേ ചടങ്ങില്‍ നിര്‍വ്വഹിച്ചു. കേരള രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ ഹം പാര്‍ട്ടി നിര്‍ണ്ണായക ശക്തിയായി മാറുമെന്ന് പ്രൊഫ. എ. വി താമാരാക്ഷന്‍ പറഞ്ഞു. സാധാരണക്കാരുടെയും കര്‍ഷകരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമായി ഹം പാര്‍ട്ടി മുന്നിലുണ്ടാകുമെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ജനുവരി 10 മുതല്‍ ഫെബ്രുവരി 10 വരെ കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്ട്രടറി സുബീഷ് വാസുദേവ് പറഞ്ഞു. ജാഥയുടെ ഭാഗമായി കോഴിക്കോട് മതേരത്വ സമ്മേളനവും തൃശൂരില്‍ സമത്വ സമ്മേളനവും കോട്ടയത്ത് യുവജന ശാക്തീകരണ സമ്മേളനവും തിരുവനന്തപുര സ്ത്രീ ശാക്തീകരണ സമ്മേളനവും സംഘടിപ്പിക്കുമെന്നും സുബീഷ് വാസുദേവ് പറഞ്ഞു. എസ്എസ്ഡി മൂകാംബിക ട്രസ്്റ്റ് സ്വാമി നിത്യ ചൈതന്യ യതി, വിവിധ ക്രൈസ്തവ സഭാ നേതാക്കളായ ആര്‍ച്ച് ബിഷപ്പ് ഡോ.ബാബു ജോര്‍ജ്ജ്, ബിഷപ്പ് കേസരി (ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ), ബിഷപ്പ്. ഡോ. ബെസേലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍, ബിഷപ്പ് മാര്‍ലിയോസ് യോഹനന്നാന്‍ കുര്യാക്കോസ് സണ്ണി ആലപ്പാട്ട്, ഡോ. മാര്‍ക്കസ് മാര്‍ സൈമണ്‍ പള്ളിക്കുന്ന്, ബിഷപ്പ് സണ്ണി അബ്രാഹം, ബിഷപ്പ് ജോണ്‍ ബെര്‍ത്തലോമിയോസ്, ഫാ. മാത്തുക്കുട്ടി, ഫാ. ബിജു സാം, ഫാ. മത്തായി ചാക്കോ, ഫാ. ബിജു. സി വള്ളവനാടന്‍, ജെ.എസ്.എസ് താമരാക്ഷന്‍ വിഭാഗം നേതാവ് ബാലരാമപുരം സുരേന്ദ്രന്‍, ഹം പാര്‍ട്ടി ദേശിയ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, സെക്രട്ടറി റെസ് ലി മാംഗാശ്ശേരി, സംസ്ഥാന പ്രസിഡന്റ് സിബി ജോര്‍ജ്ജ്, ചീഫ് ജനറല്‍ സെക്രട്ടറി ശിവശങ്കര്‍, കര്‍ണാടക പ്രസിഡന്റ് മായാ പ്രദീപ്, തമിഴ്‌നാട് പ്രസിഡന്റ് എം. ബാലാജി, വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സനൂപ് യൂസഫ് തുടങ്ങിയവര്‍ സംസാരി
കേരളം പിടിക്കാന്‍ ‘ ഹം ‘ ;ജെഎസ്എസ് താമരാക്ഷന്‍ വിഭാഗവും മാത്യു സ്റ്റീഫനും ‘ ഹം ‘ ല്‍ ലയിച്ചു
