കൊച്ചിയിൽ യുവാവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . പള്ളുരുത്തിയിലെ യുവാവിന്റെ മരണം കൊലപാതകമെന്നാണ് തെളിഞ്ഞിരിക്കുന്നത്.യുവാവിനെ വാഹനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. കാലില്‍ പരിക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പില്‍ ഒരു വാഹനത്തില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം വാഹനത്തില്‍ പെണ്‍സുഹൃത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പെണ്‍സുഹൃത്തും ചേര്‍ന്നാണ് യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗനം. യുവാവിന്റെ തുടയിലും ശരീരത്തിലും നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു. കത്തി കൊണ്ട് ആഴത്തിലുള്ള മുറിവാണ് തുടയില്‍ ഏറ്റിരുന്നത്. ആഷിഖിന്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.