കോൺഗ്രസ്സിൽ വീണ്ടും പോര് സംഭവിച്ചത് ഇതാണ്

നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങുന്നതേയുള്ളൂ, പക്ഷേ കോൺഗ്രസ് തറവാട്ടിൽ ഇപ്പോൾ തന്നെ കസേര പിടുത്തം തുടങ്ങിയിരിക്കുകയാണ്. സാധാരണ എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ട് പിടിക്കാൻ പദ്ധതിയിടുമ്പോൾ, നമ്മുടെ കോൺഗ്രസ് നേതാക്കൾ ജയിച്ചു കഴിഞ്ഞാൽ ആര് മുഖ്യമന്ത്രിയാകും എന്ന് തീരുമാനിക്കാനുള്ള പരക്കംപാച്ചിലിലാണ്. നാട്ടുകാർ ഭരണവിരുദ്ധ വികാരം കൊണ്ട് സർക്കാരിനെ മാറ്റാൻ നോക്കുമ്പോൾ, കോൺഗ്രസുകാർ നോക്കുന്നത് സ്വന്തം പാർട്ടിയിലെ എതിരാളിയെ എങ്ങനെ കുഴിയിൽ വീഴ്ത്താം എന്നാണ്.
തിരഞ്ഞെടുപ്പ് ജയിക്കുമോ തോൽക്കുമോ എന്നതൊന്നും ഇവർക്ക് വിഷയമല്ല, ജയിച്ചാൽ ആ കസേരയിൽ ആദ്യം പോയി ഇരിക്കുന്നത് ഞാനായിരിക്കണം എന്ന വാശിയിലാണ് ഓരോരുത്തരും. നിലവിൽ ഈ ‘മ്യൂസിക്കൽ ചെയർ’ കളിയിൽ പ്രധാനമായും മൂന്ന് പേരാണ് ഉള്ളത്.

ഒന്നാമൻ നമ്മുടെ വി.ഡി. സതീശനാണ്. “ഞാൻ പ്രതിപക്ഷ നേതാവല്ലേ, അപ്പോൾ ആ കസേര സ്വാഭാവികമായും എനിക്കുള്ളതല്ലേ” എന്ന ഭാവത്തിലാണ് പുള്ളിയുടെ നടപ്പ്. സഭയിൽ സർക്കാരിനെ വിറപ്പിക്കാൻ നോക്കുന്നതിനേക്കാൾ കൂടുതൽ സമയം, സ്വന്തം പാർട്ടിയിലെ പഴയ ‘ഐ’ ഗ്രൂപ്പ് സിംഹങ്ങൾ തന്റെ കസേരയുടെ കാല് വെട്ടുന്നുണ്ടോ എന്ന് നോക്കാനാണ് പുള്ളിക്ക് നേരം. “പുതുതലമുറ വരട്ടെ” എന്ന് സതീശൻ പറയുമ്പോൾ, “അതൊക്കെ അവിടെ ഇരിക്കട്ടെ, ആദ്യം ഞങ്ങളൊന്ന് ഇരിക്കട്ടെ” എന്നാണ് മുതിർന്ന നേതാക്കളുടെ ഉള്ളിലിരിപ്പ്.
രണ്ടാമൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയാണ്. പണ്ട് ഉമ്മൻ ചാണ്ടിയുടെ കൂടെ മന്ത്രിയായിരുന്ന കാലം തൊട്ടേ തുന്നിവെച്ച ആ പഴയ മുഖ്യമന്ത്രി കുപ്പായം ഇത്തവണയെങ്കിലും ഒന്ന് ഇടാൻ പറ്റുമോ എന്നാണ് അദ്ദേഹത്തിന്റെ നോട്ടം. “എനിക്ക് അനുഭവസമ്പത്തുണ്ട്, ഞാൻ കേരളം മുഴുവൻ അറിയപ്പെടുന്ന നേതാവാണ്” എന്ന് അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നത് തന്നെ ഈ കസേര ലക്ഷ്യം വെച്ചാണ്. ഇടക്കാലത്ത് ഒന്ന് സൈഡിലായെങ്കിലും,

പ്രചാരണ സമിതി അധ്യക്ഷനായതോടെ “വണ്ടി ഓടിക്കുന്നത് ഞാനാണെങ്കിൽ സീറ്റിൽ ഇരിക്കുന്നതും ഞാനായിരിക്കും” എന്ന മട്ടിലാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ബോഡി ലാംഗ്വേജ്.
ഇവർ രണ്ടുപേരും കൂടി ഇവിടെ തല്ലു കൂടുമ്പോഴാണ് ഡൽഹിയിൽ നിന്ന് കെ.സി. വേണുഗോപാൽ പെട്ടെന്ന് കേരളത്തിലെ ഇടവഴികളിലൂടെ വീടുകൾ കയറാൻ ഇറങ്ങിയിരിക്കുന്നത്. “ഞാൻ വെറും പ്രകടനപത്രിക ഉണ്ടാക്കാൻ വന്ന പാവം പ്രവർത്തകനാണ്” എന്ന് പറയുന്നുണ്ടെങ്കിലും, പുള്ളിയുടെ കണ്ണ് നേരെ ആ മുഖ്യമന്ത്രി കസേരയിലാണ്. ഹൈക്കമാൻഡിന്റെ (ദൽഹിയുടെ) അടുപ്പം വെച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒരു പാരഷൂട്ട് എൻട്രി നടത്തി ഇങ്ങോട്ട് ‘കെട്ടിയിറങ്ങാൻ’ ഒരു പഴുത് നോക്കുകയാണ് കക്ഷി. നാട്ടിലെ നേതാക്കൾ വെയിലു കൊണ്ട് വോട്ട് പിടിക്കുമ്പോൾ, ഡൽഹിയിലെ എയർകണ്ടീഷൻ മുറിയിലിരുന്ന് അധികാരം പിടിക്കാം എന്നാവാം അദ്ദേഹത്തിന്റെ ലൈൻ.
സംഗതി ഇത്രയൊക്കെയുള്ളൂ; വോട്ട് ചെയ്യാൻ പോകുന്ന ജനങ്ങളെക്കുറിച്ചോ, കേരളത്തിലെ വിലക്കയറ്റത്തെക്കുറിച്ചോ ആർക്കും വലിയ ചിന്തയൊന്നുമില്ല. എല്ലാവർക്കും മുഖ്യമന്ത്രിയാകണം! സീറ്റ് വിഭജനം വരുമ്പോൾ തുടങ്ങും ഇതിന്റെ അടുത്ത തമാശ. ഓരോ ഗ്രൂപ്പ് നേതാവും തനിക്ക് മുഖ്യമന്ത്രിയാകാൻ വോട്ട് ചെയ്യുന്ന പാവങ്ങളെ മാത്രം നോക്കി സീറ്റ് കൊടുക്കാൻ നോക്കും. ജയിക്കാൻ സാധ്യതയുള്ളവനാണോ എന്നത് അവിടെ വിഷയമേയല്ല, മറിച്ച് തന്റെ ഗ്രൂപ്പുകാരനാണോ എന്നതാണ് മാനദണ്ഡം. ഫലമോ?

നല്ല സ്ഥാനാർത്ഥികൾ പുറത്തും, നേതാവിന് സിന്ദാബാദ് വിളിക്കുന്നവർ അകത്തും!
ഒടുവിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ്, ഒരുപക്ഷേ ഭാഗ്യത്തിന് ഭരണം കിട്ടിയാൽ പോലും ഹൈക്കമാൻഡ് വന്ന് തീരുമാനിക്കുന്നത് വരെ ഇവർ തമ്മിൽ അടിയായിരിക്കും. പണ്ട് മുതലേയുള്ള കോൺഗ്രസ് സ്റ്റൈൽ ഇതാണല്ലോ—”തമ്മിൽ തല്ലി തോൽക്കുക, അല്ലെങ്കിൽ ജയിച്ചാലും തല്ലി പിരിയുക!” പിണറായി സർക്കാരിനെ താഴെയിറക്കുന്നതിനേക്കാൾ വലിയ വെല്ലുവിളി സ്വന്തം നേതാക്കളുടെ ഈ കസേര മോഹം തീർക്കുക എന്നതാണെന്ന് പാവം പ്രവർത്തകർക്ക് ഇപ്പോൾ തന്നെ ബോധ്യമായിട്ടുണ്ട്. ഇതിനിടയിൽ ഇനിയാരെങ്കിലും “മുഖ്യമന്ത്രി കുപ്പായവും” ഇട്ട് വരുന്നുണ്ടോ എന്ന് കണ്ടറിയണം!

ഇതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞുപോയ ആ ‘പുതുയുഗ യാത്ര’. ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനുമാണ് യാത്ര നടത്തിയത് എന്നാണ് വയ്പ്പ്. പക്ഷേ, കണ്ടവർക്കൊക്കെ മനസ്സിലായി ഇത് ജനങ്ങളെ കാണാനല്ല, മറിച്ച് ഗ്രൂപ്പ് നേതാക്കൾക്ക് പരസ്പരം പാര പണിയാനുള്ള യാത്രയായിരുന്നു എന്ന്. യാത്രയുടെ ഫ്ലെക്സിൽ ആരുടെ പടം വലുതാകണം എന്നതിനെച്ചൊല്ലിയും, സ്റ്റേജിൽ ആര് ആരുടെ അടുത്ത് ഇരിക്കണം എന്നതിനെച്ചൊല്ലിയുമുള്ള തല്ല് കണ്ടപ്പോൾ അണികൾക്ക് പോലും തോന്നിപ്പോയി—”ഇതിലും ഭേദം വീട്ടിൽ ഇരിക്കുന്നതായിരുന്നു” എന്ന്.

യാത്ര നയിച്ചവരും കൂടെ നടന്നവരും തമ്മിൽ മിണ്ടണമെങ്കിൽ പോലും ഹൈക്കമാൻഡ് ഇടപെടേണ്ടി വരുന്ന അവസ്ഥ! ഈ ‘പുതുയുഗ യാത്ര’ കൊണ്ട് സത്യത്തിൽ ഉണ്ടായ ഏക ഗുണം, നേതാക്കൾക്ക് ഓരോ സ്ഥലത്തെയും നല്ല ചായയും കടികളും കുടിച്ച് മുഖ്യമന്ത്രി കസേരയെക്കുറിച്ച് സ്വപ്നം കാണാൻ കുറച്ച് സമയം കിട്ടി എന്നതാണ്.
ഇതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞുപോയ ആ ‘പുതുയുഗ യാത്ര’. ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനുമാണ് യാത്ര നടത്തിയത് എന്നാണ് വയ്പ്പ്. പക്ഷേ, കണ്ടവർക്കൊക്കെ മനസ്സിലായി ഇത് ജനങ്ങളെ കാണാനല്ല, മറിച്ച് ഗ്രൂപ്പ് നേതാക്കൾക്ക് പരസ്പരം പാര പണിയാനുള്ള യാത്രയായിരുന്നു എന്ന്. യാത്രയുടെ ഫ്ലെക്സിൽ ആരുടെ പടം വലുതാകണം എന്നതിനെച്ചൊല്ലിയും, സ്റ്റേജിൽ ആര് ആരുടെ അടുത്ത് ഇരിക്കണം എന്നതിനെച്ചൊല്ലിയുമുള്ള തല്ല് കണ്ടപ്പോൾ അണികൾക്ക് പോലും തോന്നിപ്പോയി—”ഇതിലും ഭേദം വീട്ടിൽ ഇരിക്കുന്നതായിരുന്നു” എന്ന്. യാത്ര നയിച്ചവരും കൂടെ നടന്നവരും തമ്മിൽ മിണ്ടണമെങ്കിൽ പോലും ഹൈക്കമാൻഡ് ഇടപെടേണ്ടി വരുന്ന അവസ്ഥ! ഈ ‘പുതുയുഗ യാത്ര’ കൊണ്ട് സത്യത്തിൽ ഉണ്ടായ ഏക ഗുണം, നേതാക്കൾക്ക് ഓരോ സ്ഥലത്തെയും നല്ല ചായയും

കടികളും കുടിച്ച് മുഖ്യമന്ത്രി കസേരയെക്കുറിച്ച് സ്വപ്നം കാണാൻ കുറച്ച് സമയം കിട്ടി എന്നതാണ്.
ഈ ഗ്രൂപ്പ് പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നുള്ളതാണ് സത്യം. കോൺഗ്രസ് ഉള്ളിടത്തോളം കാലം ഗ്രൂപ്പും ഉണ്ടാവുമെന്നത് ഒരു ശാപമോ വരമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് പ്രവർത്തകർ. പണ്ട് കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന ആ പഴയ ‘ഐ’ ഗ്രൂപ്പ് – ‘എ’ ഗ്രൂപ്പ് കളി ഇപ്പോൾ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെ നേതാക്കൾ ആസ്വദിച്ചു കളിക്കുകയാണ്. അന്ന് അച്ഛൻ തുടങ്ങിയ പണി ഇന്ന് മക്കളും പിൻഗാമികളും ഏറ്റെടുത്തിരിക്കുന്നു എന്ന് മാത്രം. തമ്മിൽ കാണുമ്പോൾ പല്ലിളിച്ചു കാണിക്കുമെങ്കിലും, അപ്പുറത്തുള്ളവൻ ഒന്ന് വീണാൽ കുഴി തോണ്ടാൻ ആര് മുൻപിലെത്തും എന്നതിലാണ് കോൺഗ്രസിലെ യഥാർത്ഥ മത്സരം.നേതാക്കൾ ഇങ്ങനെ സ്ക്രീനിന് മുന്നിൽ പായസം കുടിക്കാൻ നിൽക്കുമ്പോൾ, അണിയറയിൽ ഗ്രൂപ്പ് മാനേജർമാർ തിരക്കിലാണ്

. ഈ നേതാക്കൾക്ക് വേണ്ടി മണ്ഡലങ്ങളിൽ ‘പാര’ ഒരുക്കുന്ന തിരക്കാണത്. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് കണ്ടാൽ അദ്ദേഹത്തിന്റെ വിശ്വസ്തരായ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ചെന്നിത്തല ഗ്രൂപ്പും, തിരിച്ചാണെങ്കിൽ സതീശൻ ഗ്രൂപ്പും രംഗത്തിറങ്ങും. “ഞാൻ തോറ്റാലും വേണ്ടില്ല, എന്റെ എതിരാളി ജയിക്കരുത്” എന്നതാണ് കോൺഗ്രസിലെ എക്കാലത്തെയും വലിയ സ്പോർട്സ്മാൻ സ്പിരിറ്റ്!
മാത്രമല്ല, ഇപ്പോൾ ഈ മുഖ്യമന്ത്രി മോഹികളുടെ ലിസ്റ്റിലേക്ക് ഇടയ്ക്കിടെ ശശി തരൂരിന്റെ പേരും ചിലർ വലിച്ചിടുന്നുണ്ട്. തരൂർ വന്ന് ജനക്കൂട്ടത്തെ കണ്ട് കൈവീശുമ്പോൾ ഈ മൂവർ സംഘത്തിനും ഒരുപോലെ നെഞ്ചിടിപ്പ് കൂടും. “വിശ്വപൗരൻ വന്നാൽ പിന്നെ നമ്മുടെ പായസം ആര് കുടിക്കും?” എന്ന പേടിയിൽ തരൂരിനെ എങ്ങനെ വെട്ടാം എന്ന കാര്യത്തിൽ മാത്രം ഈ മൂന്ന് നേതാക്കളും പെട്ടെന്ന് ഐക്യത്തിലാകും. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ പ്രമാണം!

Leave a Reply

Your email address will not be published. Required fields are marked *