ഗുരുവായൂർ–തിരുനാവായ റെയിൽപാതയും യാഥാർഥ്യത്തിലേക്ക്, ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും: തീരുമാനവുമായി കേന്ദ്രം

അങ്കമാലി–എരുമേലി ശബരിപാത, ഗുരുവായൂർ–തിരുനാവായ റെയിൽപാത പദ്ധതികൾ മരപ്പിച്ച തീരുമാനം പിൻവലിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. 2019 ഡിസംബറിലാണ് പദ്ധതി മരവിപ്പിക്കാൻ റയിൽവെ മന്ത്രാലയം തീരുമാനിച്ചത്. പദ്ധതികളുടെ ചെലവുകൾ വൻതോതിൽ കൂടിയതും, സംസ്ഥാന സർക്കാർ പകുതിച്ചെലവു വഹിക്കാൻ തയ്യാറല്ലാത്തതുമായിരുന്നു ശബരി പാത ഉപേക്ഷിക്കാൻ കാരണമായത്. സർവേ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ–തിരുനാവായ പദ്ധതിയും റദ്ദാക്കിയിരുന്നു. ഇപ്പോഴിതാ, ഇരു പദ്ധതികൾക്കും വീണ്ടും ജീവൻ വെക്കുകയാണ്.

35 കിലോമീറ്റർ മാത്രം ദൂരമുള്ള ഗുരുവായൂർ–തിരുനാവായ പാത, മലബാറിലേക്കുള്ള ദൂരം കുറഞ്ഞ പ്രോജക്റ്റാണ്. 1995-ൽ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി ഗുരുവായൂർ–തിരുനാവായ പാതയുടെ തറക്കല്ലിട്ടിരുന്നു. ആദ്യം കുറ്റിപ്പുറം വഴി പാതയിലേക്കുള്ള അലൈൻമെന്റ് പരിഗണിച്ചെങ്കിലും, പിന്നീട് തിരുനാവായ വഴി അന്തിമരൂപം അനുവദിച്ചു. കേന്ദ്ര ബജറ്റിൽ പണം വകയിരുത്തിയെങ്കിലും, സംസ്ഥാന സർക്കാരിന്റെ ലാൻഡ് അക്വിസിഷൻ സഹായം കുറവായതിനാൽ 2015-ൽ ലാൻഡ് ഓഫിസുകൾ പൂട്ടി. 2023-ൽ ദൃശ്യ ഗുരുവായൂർ പ്രവർത്തകർ ഭീമഹർജി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുകയും, 2024-ൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *