ഇന്ത്യ ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര നീക്കങ്ങളെ പരിഹസിച്ചവർക്കും, ഇന്ത്യയിൽ എണ്ണ പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രവചിച്ചവർക്കും കൃത്യമായ മറുപടി നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൈനീസ് തീരങ്ങളിലേക്ക് ലക്ഷ്യം വെച്ച് നീങ്ങിയിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ കടലിൽ വെച്ച് ‘യു-ടേൺ’ അടിച്ച് ഭാരതത്തിലേക്ക് വരികയാണ്. ഇത് കേവലം ഒരു കപ്പലിന്റെ ഗതിമാറ്റമല്ല, മറിച്ച് ലോകത്തെ വൻശക്തികൾക്കിടയിൽ ഇന്ത്യയുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഒന്നാണ്. ആഗോള രാഷ്ട്രീയത്തിലെ ശത്രുരാജ്യങ്ങൾക്ക് പതറി നിൽക്കാൻ മാത്രമേ മോദി എന്ന നയതന്ത്രജ്ഞന് മുന്നിൽ കഴിയുകയുള്ളൂ എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകുമെന്നും, റഷ്യയുമായുള്ള ബന്ധം തകരുമെന്നും പലരും പറഞ്ഞു പരത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഉപരോധങ്ങൾ വന്നപ്പോൾ ഇന്ത്യ ഒറ്റപ്പെടുമെന്നും മോദി സർക്കാരിന്റെ വിദേശനയം പരാജയപ്പെടുമെന്നും അവർ ആഗ്രഹിച്ചു. എന്നാൽ ആ വിമർശകരുടെയെല്ലാം വായടപ്പിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും, ലോകം മുഴുവൻ എണ്ണയ്ക്കായി നെട്ടോട്ടമോടുമ്പോഴും, ഭാരതം വളരെ സുരക്ഷിതമായി തങ്ങളുടെ എണ്ണ ശേഖരം വർദ്ധിപ്പിക്കുകയാണ്. ഇത് വെറുതെ സംഭവിച്ചതല്ല. മോദി സർക്കാർ നടത്തിയ കൃത്യമായ പ്ലാനിംഗിന്റെയും കരുത്തുറ്റ നയതന്ത്രത്തിന്റെയും ഫലമാണിത്. അമേരിക്കയുൾപ്പെടെയുള്ള വൻശക്തികളെ ഇന്ത്യയുടെ ആവശ്യങ്ങൾ ബോധ്യപ്പെടുത്താനും, നമ്മുടെ രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
നമുക്ക് വസ്തുതകളിലേക്ക് വരാം. റഷ്യയുടെ ബാൾട്ടിക് കടലിലെ തുറമുഖത്ത് നിന്ന് ജനുവരിയിൽ യാത്ര തിരിച്ച ‘അക്വാ ടൈറ്റൻ’ എന്ന ഭീമൻ എണ്ണക്കപ്പൽ യഥാർത്ഥത്തിൽ ചൈനയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ചൈനയിലെ റിസാവോ തുറമുഖമായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ മാർച്ച് പകുതിയോടെ ഈ കപ്പൽ ദക്ഷിണ ചൈനാ കടലിൽ വെച്ച് അതിന്റെ ഗതി മാറ്റി. എങ്ങോട്ടെന്നല്ലേ? ഭാരതത്തിന്റെ ന്യൂ മംഗലാപുരം തുറമുഖത്തേക്ക്!
ഇത് ഒരു കപ്പലിന്റെ മാത്രം കഥയല്ല. ‘സൂയസ്മാക്സ് സുഷോ എൻ.’ ഉൾപ്പെടെ കുറഞ്ഞത് ഏഴ് റഷ്യൻ എണ്ണ ടാങ്കറുകളാണ് ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരുന്നത്. ചൈനീസ് റിഫൈനറികൾ തങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പിച്ച എണ്ണയാണ് ഇന്ത്യ ഇപ്പോൾ തന്ത്രപരമായി സ്വന്തമാക്കിയിരിക്കുന്നത്. ഇതിലൂടെ ചൈനയുടെ ഏഷ്യൻ വിപണിയിലെ കുത്തക തകർക്കാൻ മോദി സർക്കാരിന് കഴിഞ്ഞു.
എന്തുകൊണ്ടാണ് കപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നത്? അതിന് കാരണം ഇന്ത്യൻ റിഫൈനറികൾ വിപണിയിൽ കാട്ടുന്ന അസാമാന്യമായ വേഗതയാണ്. അമേരിക്കയുടെ ഇളവുകൾ വന്നതിന് പിന്നാലെ ഇന്ത്യൻ കമ്പനികൾ ആഴ്ചയിൽ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഉറപ്പാക്കിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം എണ്ണ വിതരണം തടസ്സപ്പെടുമെന്ന് കണ്ടപ്പോൾ തന്നെ, മറ്റ് രാജ്യങ്ങൾ ആലോചിച്ചു നിൽക്കുന്ന സമയത്ത് മോദി സർക്കാർ റഷ്യയുമായി കരാറുകൾ ഉറപ്പിച്ചു.
ശത്രുരാജ്യങ്ങൾ പതറുന്നത് ഇവിടെയാണ്. ഇന്ത്യ ഒറ്റപ്പെടുമെന്ന് കരുതിയവർക്ക് മുന്നിൽ, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായി ചൈനയെ വെട്ടിച്ച് ഇന്ത്യ മാറുകയാണ്. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നത് വഴി രാജ്യത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ആഭ്യന്തര വിപണിയിൽ വലിയ ആശ്വാസം നൽകാനും ഈ നീക്കത്തിലൂടെ സാധിക്കുന്നു. ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ട്.
ഇന്ന് ഭാരതം പറയുന്നത് ലോകം കേൾക്കുന്നു. അത് പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര മികവിന്റെ വിജയമാണ്. വിമർശകർ എത്ര തന്നെ പരിഹസിച്ചാലും, ഭാരതത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. ചൈനയെ പിന്നിലാക്കി, ആഗോള ഊർജ്ജ വിപണിയിൽ ഇന്ത്യ ഇന്ന് നയിക്കുകയാണ്.ഇത്രയും കാലം റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ തങ്ങളാണെന്ന അഹങ്കാരത്തിലായിരുന്നു ചൈന. ലോക വിപണിയിൽ എണ്ണയുടെ വില നിശ്ചയിക്കുന്നതിലും വിതരണം നിയന്ത്രിക്കുന്നതിലും തങ്ങൾക്കാണ് മുൻഗണന എന്ന് അവർ വിശ്വസിച്ചു. എന്നാൽ ചൈനീസ് റിഫൈനറികൾ കൈനീട്ടി കാത്തിരുന്ന എണ്ണക്കപ്പലുകളാണ് ഇപ്പോൾ ഇന്ത്യൻ തീരത്തേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. ഇത് ചൈനയുടെ വ്യാപാര തന്ത്രങ്ങൾക്കേറ്റ കനത്ത പ്രഹരമാണ്.
റഷ്യയുമായുള്ള ചൈനയുടെ സൗഹൃദത്തേക്കാൾ വിശ്വാസ്യതയും വേഗതയും ഇന്ന് ഭാരതത്തിനുണ്ടെന്ന് ലോകം തിരിച്ചറിയുന്നു. ചൈനീസ് കമ്പനികൾ തങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പിച്ച ഡിസ്കൗണ്ട് നിരക്കിലുള്ള എണ്ണയാണ് ഇന്ത്യ ഇപ്പോൾ തന്ത്രപരമായി സ്വന്തമാക്കിയത്.
ചൈനക്ക് മോദി കൊടുത്ത എട്ടിന്റെ പണി
