ലോകം ഉറ്റുനോക്കിയ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഇന്ന് അനിശ്ചിതത്വത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കരുത്തുറ്റ നേതാവിനെ അപമാനിക്കാൻ തുനിഞ്ഞ അമേരിക്കൻ പ്രസിഡന്റിന് ഇന്ത്യ നൽകിയത് കനത്ത പ്രഹരം! നരേന്ദ്ര മോദി എന്ന ഭരണാധികാരിയെ ‘കബളിപ്പിച്ചു’ എന്ന് വിളിക്കാൻ ധിക്കാരം കാണിച്ച ട്രംപിന്റെ തന്ത്രങ്ങൾ പാളുന്നു. ഇന്ത്യൻ സിംഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കും? നമുക്ക് നോക്കാം.സഖ്യകക്ഷികളെപ്പോലും വിശ്വസിക്കാൻ കൊള്ളാത്തവനാക്കി മാറ്റുന്നതാണ് ട്രംപിന്റെ ശൈലി. മോദി ഒരു ‘ജെന്റിൽമാൻ’ ആണെന്ന് പറയുന്ന അതേ ശ്വാസത്തിൽ തന്നെ, അദ്ദേഹം അമേരിക്കയെ കബളിപ്പിച്ചു എന്ന് പറയാൻ ട്രംപിന് മടിയുണ്ടായില്ല. ഇന്ത്യയിലെ 140 കോടി ജനങ്ങളെയാണ് ട്രംപ് ഇതിലൂടെ അപമാനിച്ചത്. ഒരു വലിയ മനുഷ്യൻ എന്ന് പുകഴ്ത്തിക്കൊണ്ട് തന്നെ പിന്നിൽ നിന്ന് കുത്തുന്ന ഈ ഇരട്ടത്താപ്പ് ഇന്ത്യ തിരിച്ചറിഞ്ഞു കഴിഞ്ഞു.
വെറും കച്ചവടക്കാരന്റെ ബുദ്ധി മാത്രമുള്ള ട്രംപ് വിചാരിക്കുന്നത് ഭീഷണിപ്പെടുത്തിയാൽ ഇന്ത്യ വഴങ്ങുമെന്നാണ്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിക്കാൻ അദ്ദേഹം സമ്മർദ്ദം ചെലുത്തി. യുക്രെയ്ൻ യുദ്ധം താൻ അവസാനിപ്പിച്ചു എന്നും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് താനാണെന്നുമുള്ള ട്രംപിന്റെ അവകാശവാദങ്ങൾ വെറും തമാശയായി മാത്രമേ ലോകം കാണുന്നുള്ളൂ. എന്നാൽ ആ ഭീഷണികൾക്ക് മുന്നിൽ പതറാതെ, രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്.
ഇവിടെയാണ് കാലം കാത്തുവെച്ച കാവ്യനീതി നടപ്പായത്. മറ്റു രാജ്യങ്ങളെ നികുതി കൊണ്ട് ശ്വാസം മുട്ടിക്കാൻ നോക്കിയ ട്രംപിന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കൻ സുപ്രീം കോടതി തന്നെ വിധിച്ചു. 200 ശതമാനം വരെ നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനില്ല! ട്രംപിന്റെ ആയുധം അദ്ദേഹത്തിന് നേരെ തന്നെ തിരിഞ്ഞ നിമിഷമായിരുന്നു അത്.
ഈ വിധിയോടെ ഇന്ത്യക്ക് മുൻപ് നൽകിയ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകളായി. 18 ശതമാനം നികുതി എന്ന് പറഞ്ഞ് ഇന്ത്യയെ ചതിയിൽ പെടുത്തിയ ട്രംപ്, ഇപ്പോൾ നിയമം മാറിയപ്പോൾ എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം എന്നാക്കി മാറ്റി. ഇന്ത്യക്ക് മാത്രം ലഭിച്ചിരുന്ന പ്രത്യേക പരിഗണന അദ്ദേഹം ഇല്ലാതാക്കി.
ഇന്ത്യ പഴയ ഇന്ത്യയല്ല! ഈ അപമാനത്തിന് മുന്നിൽ മോദി സർക്കാർ കാണിച്ച നട്ടെല്ല് ലോകം ശ്രദ്ധിക്കുകയാണ്. അമേരിക്കയിലേക്ക് പോകാനിരുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ചർച്ചകൾ നിർത്തിവെച്ചു. “ഞങ്ങളെ വിശ്വസിപ്പിക്കാൻ നോക്കേണ്ട, കാര്യങ്ങൾ സുതാര്യമാകാതെ ചർച്ചയില്ല” എന്ന ശക്തമായ സന്ദേശമാണ് ഡൽഹിയിൽ നിന്ന് വാഷിംഗ്ടണിലേക്ക് പോയിരിക്കുന്നത്.
ജെഫ്രി സാക്സിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധർ പറയുന്നത് ശരിയാണ്: ഇന്ത്യ ഈ ചതിക്കുഴിയിൽ വീഴരുത്. റഷ്യയെപ്പോലുള്ള വിശ്വസ്ത സുഹൃത്തുക്കളെ പിണക്കി, അമേരിക്കയുടെ ഇത്തരം ഇരട്ടത്താപ്പുകൾക്ക് കൂട്ടുനിൽക്കേണ്ടതില്ല എന്ന ബോധ്യം മോദി സർക്കാരിനുണ്ട്. സ്വന്തം കർഷകരെയും ക്ഷീരമേഖലയെയും സംരക്ഷിക്കാൻ മോദി ഏതറ്റം വരെയും പോകും.
ട്രംപിന്റെ അധികാരമോഹവും ഏകാധിപത്യ സ്വഭാവവും ലോകവിപണിയെ തന്നെ അസ്ഥിരപ്പെടുത്തുകയാണ്. എന്നാൽ ഈ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കിടയിൽ ഇന്ത്യയെ സുരക്ഷിതമായി നയിക്കാൻ മോദിയെന്ന നയതന്ത്രജ്ഞന് അറിയാം. ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടുവിപ്പിക്കാം എന്നത് ട്രംപിന്റെ വ്യാമോഹം മാത്രമാണ്. ആത്മാഭിമാനമുള്ള ഒരു ഇന്ത്യയുടെ പ്രതികരണം ലോകം കാണാനിരിക്കുന്നതേയുള്ളൂ,ട്രംപിന്റെ നികുതി നയം എന്ന് പറയുന്നത് സ്വന്തം വീട്ടുമുറ്റത്ത് ഇരുന്ന് മറ്റുള്ളവരുടെ പറമ്പിലേക്ക് കല്ലെറിയുന്നത് പോലെയാണ്. അത് തിരിച്ച് തന്റെ തലയിൽ തന്നെ വീഴുമെന്ന് അദ്ദേഹം ഓർക്കുന്നില്ല. അമേരിക്കൻ സുപ്രീം കോടതി അദ്ദേഹത്തിന് നൽകിയ വിധി വെറും ഒരു തിരിച്ചടിയല്ല, മറിച്ച് അദ്ദേഹത്തിന്റെ ‘നികുതി ഗുണ്ടായിസത്തിന്’ ഏറ്റ അന്ത്യശാസനമാണ്. എന്നിട്ടും പാവം ട്രംപ് വിചാരിക്കുന്നത് 1974-ലെ കാലഹരണപ്പെട്ട നിയമങ്ങൾ കൊണ്ട് ഇന്ത്യയെ പേടിപ്പിക്കാമെന്നാണ്. മോദിയെന്ന നേതാവ് ഇത്തരം ഭീഷണികൾ കേട്ട് വളർന്നയാളാണെന്ന് ട്രംപ് എന്നാണോ ആവോ തിരിച്ചറിയുക!”ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ട്രംപ് സമ്മർദ്ദം ചെലുത്തി. പക്ഷേ, മോദിയുടെ നയം വ്യക്തമാണ്—ഇന്ത്യയുടെ ലാഭം എവിടെയാണോ അവിടെ ഇന്ത്യയുണ്ടാകും. കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ തരുമ്പോൾ അത് വേണ്ടെന്ന് വെച്ച് അമേരിക്കയുടെ വിലകൂടിയ എണ്ണ വാങ്ങാൻ മോദിക്ക് വട്ടൊന്നുമില്ല! ഇതിനെയാണ് ട്രംപ് ‘കബളിപ്പിക്കൽ’ എന്ന് വിളിക്കുന്നത്. സത്യത്തിൽ തന്റെ കയ്യിൽ നിന്ന് കച്ചവടം പോയതിന്റെ സങ്കടമാണ് ട്രംപ് ഈ വിളിച്ചു പറയുന്നത്. ഇന്ത്യയെ പിണക്കിയാൽ റഷ്യയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ട്രംപ് ഇപ്പോൾ ഭയക്കുന്നുണ്ട്.ട്രംപ് പത്രസമ്മേളനത്തിൽ പറയുന്നത് കേട്ടാൽ തോന്നും ലോകത്തെ സകല പ്രശ്നങ്ങളും പരിഹരിക്കുന്നത് അദ്ദേഹമാണെന്ന്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയം അദ്ദേഹം പരിഹരിച്ചത്രേ!
സത്യത്തിൽ, വൈറ്റ് ഹൗസിലിരുന്ന് ടിവി കാണുന്നതിനിടയിൽ അദ്ദേഹം നടത്തുന്ന ‘തള്ളലുകൾ’ കേട്ട് ലോകനേതാക്കൾ വരെ അന്തംവിട്ടിരിക്കുകയാണ്. സമാധാനത്തിനുള്ള നോബൽ പ്രൈസ് കിട്ടാൻ വേണ്ടി ട്രംപ് പടച്ചുവിടുന്ന ഈ കഥകൾ കേൾക്കുമ്പോൾ, നമ്മൾ മലയാളികൾ ചോദിക്കുന്നത് പോലെ ‘ഇതൊക്കെ എന്ത്!’ എന്ന് ചോദിക്കാൻ മാത്രമേ മോദിക്ക് തോന്നുകയുള്ളൂ.”മോദി തന്നെ കബളിപ്പിച്ചു എന്ന് ട്രംപ് വിലപിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. ട്രംപിന്റെ ബിസിനസ്സ് തന്ത്രങ്ങൾ ഇന്ത്യയുടെ അടുത്ത് ചിലവാകില്ല എന്ന് അദ്ദേഹം വൈകിയാണ് തിരിച്ചറിഞ്ഞത്. അമേരിക്കയിൽ നിന്ന് വിലകൂടിയ എണ്ണ വാങ്ങിപ്പിക്കാം എന്ന് ട്രംപ് കരുതി, പക്ഷേ മോദി പോയി റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി! ട്രംപ് നികുതി കൂട്ടി പേടിപ്പിക്കാൻ നോക്കി, അപ്പോൾ മോദി ചർച്ചകൾ നിർത്തിവെച്ച് വീട്ടിലിരുന്നു. ട്രംപിനെപ്പോലെയുള്ള ഒരു ‘തലതൊട്ടപ്പനെ’ ഇങ്ങനെ വഴിയിൽ നിർത്തിയ വേറെ ഏത് നേതാവുണ്ട് ലോകത്ത്?”
പുറംലോകത്ത് വലിയ പുലിയാണെന്ന് നടിക്കുന്ന ട്രംപിന് സ്വന്തം നാട്ടിലെ കോടതിയിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണിയാണ്. ‘ഞാൻ നികുതി കൂട്ടും, ഞാൻ രാജാവാണ്’ എന്ന് പറഞ്ഞു നടന്ന ട്രംപിനോട് ‘നിങ്ങൾക്ക് അതിനുള്ള അധികാരമില്ല മോനേ’ എന്ന് കോടതി പച്ചയ്ക്ക് പറഞ്ഞു.
സ്വന്തം നാട്ടിലെ നിയമം പോലും അറിയാത്ത ഈ ‘വലിയ മനുഷ്യനാണ്’ ഇന്ത്യയെ പാഠം പഠിപ്പിക്കാൻ വരുന്നത്! ഈ നാണക്കേട് മറയ്ക്കാനാണ് അദ്ദേഹം ഇപ്പോൾ മോദിയെ കുറ്റപ്പെടുത്തി തന്റെ പരാജയം ഒളിപ്പിക്കാൻ നോക്കുന്നത്.”
ട്രംപിന്റെ കളി കണ്ടോ, ഇന്ത്യയെ വിരട്ടാൻ വേണ്ടി അദ്ദേഹം കൂട്ടുപിടിക്കുന്നത് പാക്കിസ്ഥാൻ പ്രധാനമന്ത്രിയെയാണ്! ‘പാക്കിസ്ഥാൻ എന്നെ പുകഴ്ത്തി, ഞാൻ വലിയവനാണ്’ എന്ന് ട്രംപ് അവകാശപ്പെടുമ്പോൾ നമ്മൾ ചിരിക്കാതിരിക്കുന്നതെങ്ങനെ? ലോകം മുഴുവൻ തള്ളിപ്പറഞ്ഞ പാക്കിസ്ഥാനെ പുകഴ്ത്തിക്കൊണ്ട് ഇന്ത്യയെ ഭയപ്പെടുത്താം എന്ന് കരുതുന്ന ട്രംപിന്റെ ആ ‘അമിത ബുദ്ധി’ അപാരം തന്നെ! ഇത് കണ്ടാണ് മോദി സർക്കാർ ഇപ്പോൾ ഒരു തീരുമാനമെടുത്തത്—ഇത്തരക്കാരുടെ അടുത്ത് ഇപ്പോൾ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന്.
