ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മിഡിൽ ഈസ്റ്റിലേക്കാണ്. എണ്ണയും ഗ്യാസും ഒക്കെ ഒഴുകി വരുന്ന ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ്. പല രാജ്യങ്ങളുടെയും കപ്പലുകൾ അവിടെ തടയപ്പെടുന്നു, പിടിച്ചെടുക്കപ്പെടുന്നു. പക്ഷേ, ഈ വലിയ പ്രതിസന്ധിക്കിടയിലും തലയുയർത്തിപ്പിടിച്ച് കടന്നുപോകുന്ന ചില കപ്പലുകളുണ്ട്. അത് നമ്മുടെ ഭാരതത്തിന്റെ കപ്പലുകളാണ്. ഇത് വെറുമൊരു കപ്പൽ യാത്രയല്ല, മറിച്ച് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഇന്ന് എത്രത്തോളം സ്വാധീനമുള്ള രാജ്യമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഇതിനെ നമുക്ക് ലളിതമായി ‘ഇന്ത്യ പവർ’ അല്ലെങ്കിൽ ‘മോദി പവർ’ എന്ന് വിളിക്കാം.
എന്താണ് യഥാർത്ഥത്തിൽ അവിടെ നടന്നതെന്ന് നോക്കാം. ഹോർമുസ് കടലിടുക്ക് എന്ന് പറയുന്നത് കടലിലെ ഒരു ഇടുങ്ങിയ വഴി പോലെയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം ഇതിലൂടെയാണ് നടക്കുന്നത്. ഇറാൻ ഈ പ്രദേശം നിയന്ത്രിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളോടും ഇറാൻ കർക്കശമായ നിലപാടാണ് എടുക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് രണ്ട് വലിയ ഇന്ത്യൻ കപ്പലുകൾ, ‘ബിഡബ്ല്യു ടൈർ’, ‘ബിഡബ്ല്യു എൽമ’ എന്നിവ വളരെ സുരക്ഷിതമായി ഈ കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നതാണ്. ഇതിൽ ടണ്ണിലധികം പാചകവാതകമുണ്ട്. നമ്മുടെ വീടുകളിലെ അടുക്കളകൾ മുടങ്ങാതെ കത്തുന്നത് ഇത്തരം കപ്പലുകൾ കൃത്യസമയത്ത് എത്തുന്നതുകൊണ്ടാണ്.ഇവിടെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്ര കരുത്ത് നമ്മൾ കാണുന്നത്. ഈ അന്താരാഷ്ട്ര പ്രതിസന്ധിക്കിടയിലും ഇറാൻ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്; ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃത്താണ്, അതുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അവിടെ തടസ്സമില്ല. ഇതിനെയാണ് നമ്മൾ ‘ഇന്ത്യ പവർ’ എന്ന് വിളിക്കുന്നത്. എന്നാൽ ഇതേ സമയം തന്നെ പാകിസ്ഥാന് അവിടെ എന്ത് സംഭവിച്ചു എന്ന് നോക്കണം. തങ്ങൾ വലിയ സമാധാന ദൂതന്മാരാണെന്ന് ലോകത്തിന് മുന്നിൽ നടിക്കുന്ന പാകിസ്ഥാന്റെ ‘സെലൻ’ എന്ന എണ്ണക്കപ്പലിനെ ഇറാൻ പച്ചയ്ക്ക് തടഞ്ഞ് തിരിച്ചയച്ചു. ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസിയുടെ ക്ലിയറൻസ് ഇല്ല എന്ന നിസാരമായ കാരണം പറഞ്ഞാണ് പാകിസ്ഥാനെ അവർ മടക്കി അയച്ചത്.
ആലോചിച്ചു നോക്കൂ, ഒരു വശത്ത് പാകിസ്ഥാൻ കപ്പലിനെ കടത്തിവിടാതെ അപമാനിച്ച് വിടുമ്പോൾ, മറുവശത്ത് ഇന്ത്യൻ കപ്പലുകൾക്ക് രാജകീയമായ സ്വീകരണം നൽകി ഇറാൻ കടത്തിവിടുന്നു. ഇത് വെറുതെ ഉണ്ടായതല്ല, മറിച്ച് ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിനുള്ള സ്വാധീനത്തിന്റെ തെളിവാണ്. ഇന്ത്യ വെറുതെ കപ്പലുകൾ വിടുക മാത്രമല്ല ചെയ്തത്, ആ കപ്പലുകൾക്ക് കാവലായി നമ്മുടെ നാവികസേനയുടെ ആറ് യുദ്ധക്കപ്പലുകളാണ് കൂടെയുള്ളത്. കടലിൽ നമ്മുടെ കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നേരിടാൻ ഭാരതം സജ്ജമാണെന്ന ശക്തമായ സന്ദേശമാണിത്.
ഇന്ത്യ വെറുതെ കപ്പൽ വിടുകയല്ല ചെയ്തത്. നമ്മുടെ കപ്പലുകൾക്ക് കാവലായി ഇന്ത്യൻ നാവികസേനയുടെ ആറ് യുദ്ധക്കപ്പലുകളാണ് കൂടെയുള്ളത്. ഇന്ത്യയുടെ സൈനിക കരുത്തും നയതന്ത്ര കരുത്തും കൈകോർക്കുന്ന കാഴ്ചയാണിത്. ഒരു ഇന്ത്യൻ പതാക കപ്പലിലുണ്ടെങ്കിൽ അത് ലോകത്തിന്റെ ഏത് കോണിലായാലും സുരക്ഷിതമായിരിക്കും എന്ന വിശ്വാസം ഇന്ന് വളർന്നിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി പലപ്പോഴും പറയുന്ന ‘വിശ്വബന്ധു’ എന്ന ഭാരതത്തിന്റെ പ്രതിച്ഛായ ഇവിടെ തെളിയുന്നു.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾ കടന്നുപോകുമ്പോൾ അത് കേവലം ഒരു ചരക്ക് നീക്കമല്ല. അത് പുതിയ ഭാരതത്തിന്റെ ആത്മവിശ്വാസമാണ്. ലോകത്തെ വൻശക്തികൾ പോലും പ്രതിസന്ധിയിലാകുന്ന ഇടങ്ങളിൽ ഇന്ത്യ സ്വന്തം വഴി വെട്ടിത്തുറക്കുന്നു. ഇത് ഇന്ത്യയുടെ കരുത്താണ്, ഇന്ത്യയുടെ വളർച്ചയാണ്. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിത്. വരും ദിവസങ്ങളിൽ ഇന്ത്യയുടെ ഈ നയതന്ത്ര സ്വാധീനം ആഗോള തലത്തിൽ ഇനിയും വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ന് ലോകം മാറുകയാണ്. പണ്ട് പല വിദേശ ശക്തികളുടെയും മുന്നിൽ കൈകെട്ടി നിൽക്കേണ്ടി വന്നിരുന്ന കാലം മാറി. ഇന്ന് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കരുത്തുള്ള, ലോകം ആദരിക്കുന്ന ഒരു വൻശക്തിയായി ഭാരതം മാറിയിരിക്കുന്നു. പാകിസ്ഥാനെപ്പോലുള്ള രാജ്യങ്ങൾ വഴിയറിയാതെ നിൽക്കുമ്പോൾ, ഇന്ത്യ സ്വന്തം വഴി വെട്ടിത്തുറന്ന് മുന്നേറുകയാണ്. ഇതൊരു പുതിയ ഭാരതമാണ്, ആത്മവിശ്വാസമുള്ള ഭാരതമാണ്
അതിന്റെ തെളിവ് തന്നെ ആണ് നിങ്ങൾ ഇപ്പോ കേൾക്കുന്ന ഈ വാർത്ത.എന്തുകൊണ്ടാണ് ഇറാൻ ഇന്ത്യയോട് ഇത്രയധികം അടുപ്പം കാണിക്കുന്നത്? അവിടെയാണ് ഇന്ത്യയുടെ ദീർഘവീക്ഷണം. ഇറാന്റെ തെക്കൻ തീരത്ത് ചബഹാർ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്.
ട്രംപ് പോലും അന്തംവിട്ട മോദി തന്ത്രം
