ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നു .ജൂലൈ ഒന്ന് മുതൽ ആണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. എ സി ഇതര മെയിൽ, എക്സ്പ്രസ്സ് ട്രെയിൻ എന്നിവയുടെ യാത്ര നിരക്ക് കിലോ മീറ്ററിനു ഒരു പൈസ വീതവും എ സി ക്ലാസ്സുകളുടെ നിരക്ക് കിലോമീറ്ററിന് രണ്ടു പൈസ വീതവും ആണ് വർദ്ധിപ്പിക്കുന്നത് .
എന്നാൽ 500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.