ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ബിജെപിക്ക്. അഡ്വ. പി എൽ ബാബു മുനിസിപ്പാലിറ്റി ചെയർമാനായി സത്യപ്രതിജ്‍ഞ ചെയ്തു. ചെയർമാൻ തെരഞ്ഞെടുപ്പിൽ 21 വോട്ടുകൾ നേടിയാണ് പി എൽ ബാബുവിന്റെ വിജയം.40 വർഷം ഭരിച്ച എൽഡിഎഫിനെ അട്ടിമറിച്ചാണ് ബിജെപി ഏറ്റവും വലിയ കക്ഷിയായത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. ബിജെപിക്ക് നഗരസഭയിൽ 21 സീറ്റാണ് ലഭിച്ചത്. എൽഡിഎഫിന് 20 ഉം, യുഡിഎഫിന് 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്.രണ്ട് ഘട്ടമായാണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 18 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി. ആദ്യ റൗണ്ടിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രണ്ടാമതും വോട്ടെടുപ്പ് നടത്തുകയായിരുന്നു.
തൃപ്പൂണിത്തുറയിൽ ഇനി താമരക്കാലം; നഗരസഭാ അധ്യക്ഷനായി അഡ്വ. പി എൽ ബാബു സത്യപ്രതിജ്ഞ ചെയ്തു
