തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസിന് നിര്‍ദ്ദേശം, റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ റൂട്ടില്‍ ഉച്ചയ്‌ക്ക് 12 മണി മുതല്‍ രാത്രി 9:15 വരെ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടർന്നാണ് അശ്വിനി വൈഷ്ണവ് ഈ നിര്‍ദ്ദേശം നല്‍കിയത്.തീര്‍ത്ഥാടന-സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *