നിങ്ങളുടെ ഡയറ്റിൽ ഗ്രീൻ ടീ ഉൾപ്പെടുത്തിയാൽ കാണാം മാജിക്

ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. നിങ്ങളുടെ ഡയറ്റിൽ ഗ്രീൻ ടീ ഉൾപ്പെടുത്തിയാൽ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങളുണ്ടാകും. ദിവസവും കാപ്പിയും ചായയും കുടിക്കുന്നതിന് പകരം ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗ്രീൻ ടീയ്ക്ക് സാധിക്കുമെന്ന് ഒരുപാട് ഗവേഷണങ്ങളിൽ തെളിഞ്ഞതാണ്. മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ ഗ്രീൻ ടീ ഉപയോഗം ബിഫിഡോബാക്ടീരിയയെയും മറ്റ് ഗുണം ചെയ്യുന്ന ബാക്ടീരിയകളെയും കുടലിൽ വർദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി. മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച 2012 ലെ ഒരു പഠനത്തിലാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *