ബിഹാര്‍ മന്ത്രി നിതിന്‍ നബിന്‍ സിന്‍ഹയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ബിഹാര്‍ പിഡബ്ല്യൂഡി വകുപ്പ് മന്ത്രിയും പട്ന ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എയുമാണ് 45 കാരനായ നിതിന്‍. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അര്‍ജുന്‍ സിങ്ങാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറയിച്ചത്.
പട്‌ന സ്വദേശിയായ നിതിന്‍ മുതിര്‍ന്ന ബിജെപി നേതാവ് നബിന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ്. എബിവിപിയിലൂടെയാണ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്. അച്ഛന്റെ മരണത്തിനുശേഷം രാഷ്‌ട്രീയത്തില്‍ സജീവമായി. പട്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് 2006 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ബിഹാര്‍ നിയമസഭയിലേക്ക് വിജയിച്ചു. രണ്ട് തവണ മന്ത്രിയായി. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബങ്കിപൂരില്‍ നിന്ന് 52,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2016ല്‍ ബിഹാര്‍ യുവമോര്‍ച്ച അധ്യക്ഷനായി 2019ല്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ഛത്തിസ്ഗഡ് ബിജെപിയുടെ ചുമതലയുമുണ്ട് എളിമയുള്ള സ്വഭാവത്തിലൂടെയും ഉറച്ച പ്രവര്‍ത്തന ശൈലിയിലൂടെയും ശ്രദ്ധേയനാണ്. വരും കാലങ്ങളില്‍ അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ആത്മസമര്‍പ്പണവും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായതില്‍ നിതിന് അഭിനന്ദനങ്ങള്‍, മോദി എക്‌സില്‍ കുറിച്ചു,
നിതിന് നബിന്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
