നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം; എൽ ഡി എഫ് സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് എന്ന് എ.കെ ആന്റണി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

അതേസമയം നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് വി​ജ​യം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. ത​ല​സ്ഥാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Leave a Reply

Your email address will not be published. Required fields are marked *