നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ……

എസ് ഡിപിഐയുടെ പിന്തുണ ചോദിച്ചു വാങ്ങി വിജയിച്ച മന്ത്രി വി. ശിവൻകുട്ടി സിപിഎമ്മിന്റെ മരമണി മുഴക്കിയെന്ന് പരക്കെ വിമർശനം. പാർട്ടി നേതാക്കളെയും പാർട്ടിയുടെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നില്ല, എന്നാൽ രഹസ്യമായി ചില നേതാക്കൾ ഉണ്ടാക്കിയ ‘സഖ്യ’മായിരുന്നുസിപിഎം- എസ് ഡിപിഐ ധാരണയെന്നാണ് വെളിവാകുന്നത്.ദേശാഭിമാനി മുൻ രാഷ്‌ട്രീയകാര്യ ലേഖകൻ നടത്തുന്ന രൂക്ഷ പ്രതികരണമിങ്ങനെ, ഫേസ് ബുക്കിലാണ് ജി. ശക്തിധരന്റെ വിമർശനം..സിപിഎമ്മിന്റെ യശ്ശസ് മുഴുവൻ മാപ്പർഹിക്കാത്തവിധം ഇടിച്ചു താഴ്‌ത്തുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ അപക്വവും വഴിപ്പിഴച്ചതുമായ രാഷ്ടീയം എത്രയും വേഗം തിരുത്തിയില്ലെങ്കിൽ പശ്ചിമബംഗാളിൽ സിൻഗൂരിലും,നന്ദിഗ്രാമിലും, ലാൽ ഗഡിലും സംഭവിച്ചത് കേരളത്തിലുംമതേതരവാദിയായി ചമയുന്ന മന്ത്രി വി ശിവൻകുട്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് വോട്ട് കൊടുക്കാമെന്നു സമ്മതിച്ചതെന്ന് ഒന്നടങ്കം മാധ്യമങ്ങളും ഇന്ന് വ്യക്തമാക്കി കഴിഞ്ഞു…….

Leave a Reply

Your email address will not be published. Required fields are marked *