പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻ കുട്ടി കെ പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. സ്വന്തം കൃഷി സ്ഥലത്തേക്ക് മറ്റൊരു കൃഷി സ്ഥലത്തിലൂടെ പോകുമ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്. ഷോക്കേറ്റ ഉടനെ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവുമായി ബന്ധപ്പെട്ട് വൈദ്യുതവേലി സ്ഥാപിച്ച 61 കാരനായ കിഴക്കേമുറി ചരുവിളയിൽ ജോൺസൺ നെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു
