പാലക്കാട് ഇനി ശോഭാമയം

കേരളം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയ മണ്ഡലങ്ങളിലൊന്നായ പാലക്കാട്ടെ വിശേഷങ്ങളിലേക്ക് നമുക്കൊന്ന് വിശദമായി ഇറങ്ങിച്ചല്ലാം. പാലക്കാടൻ മണ്ണിൽ ഇപ്പോൾ ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളാണ് കാണുന്നത്. ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന സജീവമായ ഇടപെടലുകൾ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ആവേശത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിജി കൂടി പാലക്കാട്ടെത്തുന്നതോടെ പ്രചാരണരംഗം കൂടുതൽ ചൂടുപിടിക്കും. എന്താണ് പാലക്കാട്ടെ യഥാർത്ഥ രാഷ്ട്രീയ ചിത്രം എന്നും ഏതൊക്കെ ഘടകങ്ങളാണ് ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് എന്നും നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം.
ആദ്യം തന്നെ പാലക്കാട്ടെ ബിജെപിയുടെ വളർച്ചയുടെ ചരിത്രം നമ്മൾ നോക്കേണ്ടതുണ്ട്. 2016 മുതലാണ് പാലക്കാടിന്റെ തെരഞ്ഞെടുപ്പ് ചിത്രം യഥാർത്ഥത്തിൽ മാറിത്തുടങ്ങിയത്. അന്ന് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരരംഗത്തിറങ്ങിയപ്പോൾ മണ്ഡലത്തിൽ ബിജെപി വോട്ട് വിഹിതം വലിയ രീതിയിൽ വർദ്ധിപ്പിച്ചു. 40,000-ത്തിലധികം വോട്ടുകൾ നേടി അവർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, സിപിഎമ്മിന്റെ എൻ.എൻ. കൃഷ്ണദാസിന് മൂന്നാം സ്ഥാനത്തേക്ക് മാറേണ്ടി വന്നു. പിന്നീട് 2021-ൽ മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ വെറും 3,859 വോട്ടുകൾക്കാണ് ബിജെപിക്ക് വിജയം നഷ്ടമായത്. 50,000-ത്തിലധികം വോട്ടുകൾ ഇ. ശ്രീധരൻ അന്ന് നേടിയത് മണ്ഡലത്തിൽ ബിജെപിക്ക് വലിയ അടിത്തറയുണ്ടെന്നതിന്റെ തെളിവായിരുന്നു. എന്നാൽ അന്ന് ജയിച്ച ഷാഫി പറമ്പിൽ 2024-ൽ വടകരയിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
എന്നാൽ യുഡിഎഫ് ക്യാമ്പിൽ ഇപ്പോൾ നടക്കുന്നത് വെറുമൊരു രാഷ്ട്രീയ പരീക്ഷണമല്ല, മറിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള വലിയൊരു സിനിമാ നാടകമാണെന്ന് പറയേണ്ടി വരും.
ഷാഫി പറമ്പിൽ പാലക്കാടിനെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയപ്പോൾ പകരം വന്ന രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിന് നൽകിയത് വലിയൊരു നാണക്കേടായിരുന്നു. ലൈംഗിക പീഡന പരാതിയിൽ കുടുങ്ങി എംഎൽഎ മാസങ്ങളോളം ഒളിവിൽ പോവുകയും ഒടുവിൽ ഹോട്ടലിൽ വെച്ച് പോലീസ് പിടിയിലാവുകയും ചെയ്തത് പാലക്കാട്ടെ വോട്ടർമാർ മറന്നിട്ടില്ല. രാഹുൽ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗോഡ്ഫാദറായ ഷാഫി പറമ്പിൽ ഇപ്പോഴും മൗനം തുടരുകയാണ്. ഈ വിവാദങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും തലയൂരാനാണ് ഇപ്പോൾ യുഡിഎഫ് പുതിയൊരു പരീക്ഷണം നടത്തിയിരിക്കുന്നത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയെയാണ് അവർ ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഗൗരവകരമായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ഒരു സിനിമാക്കാരനെ കൊണ്ടുവന്നാൽ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് പാലക്കാട്ടെ വോട്ടർമാരോടുള്ള വലിയ പരിഹാസമാണ്. വികസന മുരടിപ്പിനും വിവാദങ്ങൾക്കും മറുപടി പറയുന്നതിന് പകരം തമാശകൾ പറഞ്ഞ് വോട്ട് പിടിക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണ്.
മറുഭാഗത്ത് സിപിഎമ്മിന്റെ അവസ്ഥയും ഒട്ടും ഭിന്നമല്ല. രാഷ്ട്രീയ പോരാട്ടത്തിന് പകരം ഹോട്ടൽ വ്യവസായിയായ എൻ.എം.ആർ. റസാഖിനെയാണ് അവർ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ജനകീയ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോടീശ്വരന്മാരെ ഇറക്കി മണ്ഡലം പിടിക്കാമെന്ന ഇടത് പക്ഷത്തിന്റെ തന്ത്രം പാലക്കാട് വിലപ്പോകില്ല. വികസനത്തിനെതിരെയുള്ള യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയായിരുന്ന കാലത്ത് പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇന്നും കടലാസുകളിൽ മാത്രമായി ഒതുങ്ങുകയാണ്.
ഇവിടെയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പ്രാധാന്യം. അഴിമതിക്കും വിവാദങ്ങൾക്കും ഇടമില്ലാത്ത, വികസനത്തിന് മാത്രം മുൻതൂക്കം നൽകുന്ന ഭരണമാണ് ബിജെപി അവിടെ കാഴ്ചവെക്കുന്നത്. അമൃത് പദ്ധതിയിലൂടെ ലഭിച്ച 300 കോടിയിലധികം രൂപ കൃത്യമായി വിനിയോഗിച്ച് നഗരത്തിന്റെ മുഖച്ഛായ തന്നെ ബിജെപി മാറ്റിമറിച്ചു. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ പൂർണ്ണ നിരീക്ഷണ നഗരസഭയായി പാലക്കാടിനെ മാറ്റിയത് ബിജെപിയുടെ ഭരണമികവാണ്. കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ഈ വികസന മാതൃകയാണ് ശോഭാ സുരേന്ദ്രൻ ഉയർത്തിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *