കൊവിഡ് കാലത്ത് മാസ്ക്, പിപിഇ കിറ്റുകള്‍, മരുന്ന് എന്നിവ വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. N95 മാസ്ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ച്.കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.കൂടുതല്‍ വിലയ്ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാന്‍ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 74 പേജുകളുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്. വാങ്ങിയ വിലയേക്കാള്‍ കുറച്ചാണ് ഈ സാധനങ്ങളെല്ലാം വില്‍ക്കേണ്ടി വന്നത്. . സ്റ്റോക്ക് പരിഗണിക്കാതെ മരുന്നുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയ മറ്റൊരു പ്രധാനകാര്യം. ഉപകരണങ്ങള്‍ കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും കമ്പനികള്‍ക്ക് നല്കി……
പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്.
