ശബരിമല ശ്രീകോവില്‍ വാതില്‍പ്പാളികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ചേര്‍ന്ന് കട്ടത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമെന്ന് എസ്‌ഐടി നിഗമനം. വിഎസ്എസ്‌സി വിദഗ്ധരും എസ്‌ഐടി ഉദ്യോഗസ്ഥരും നിരവധി പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. പാളികളില്‍ നിന്നു നാലരക്കിലോ സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 986 ഗ്രാം സ്വര്‍ണം മാത്രമാണെന്ന പോറ്റിയുടെ മൊഴി പച്ചക്കള്ളമാണെന്നു വ്യക്തമായി. എന്നാല്‍ ഇത് നിഗമനമാണ്, അന്തിമ കണക്കല്ല.
പാളികളില്‍ നിന്നു കഴിഞ്ഞ ദിവസം മുറിച്ചെടുത്ത തകിടുകള്‍ കൂടി പരിശോധിച്ച ശേഷമേ കൃത്യമായ കണക്കു ലഭിക്കൂ. തകിടുകള്‍ ജംഷഡ്പൂരിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മൂല്യ നിര്‍ണയം, സ്വര്‍ണത്തിന്റെ അളവ്, പ്രധാന ചെമ്പു തകിടുകളുടെ കാലപ്പഴക്ക നിര്‍ണയം എന്നിവ സംബന്ധിച്ച ഫലം ലഭിച്ച ശേഷം നഷ്ടമായ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകൂടി ചേര്‍ത്ത് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം’: കാന്തപുരം
മുസ്ലിങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇംഗ്ലീഷ് മാധ്യമത്തോടായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ ആശങ്ക അറിയിച്ചെന്നും കാന്തപുരം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിൻ്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.
