പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ, ദേശീയ പാത 66 രണ്ട് റീച്ചുകളുടെയടക്കം വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11:30 ന് കൊച്ചിയിലെത്തുന്ന മോദി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമായും പ്രധാനമന്ത്രി ചെയ്യുന്നത്. എറണാകുളം മറൈന്‍ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാർഗം റൈൻ ഡ്രൈവിലേക്ക് തിരിക്കും.

കൊച്ചി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ത്യന്‍ റെയില്‍വേയുടേത് അടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. സ്റ്റേഡിയം കവാടത്തില്‍ നിന്നും റോഡ് ഷോയില്‍ പങ്കെടുത്താകും പ്രധാനമന്ത്രി വേദിയിലെത്തുക.5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *