ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പ്രഖ്യാപനം നാളത്തേക്ക് മാറ്റിയത്. നാളെ അന്തിമവാദം കേട്ട ശേഷമായിരിക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പ്രഖ്യാപിക്കുക. വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് വൈകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അത്തരം നടപടികൾ ഇപ്പോൾ പരിഗണനയിലില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടിയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.ആദ്യം വാർത്ത വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. അക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് സ്പീക്കർക്ക് കത്ത് കൊടുത്തതിനെ തുടർന്ന് രാഹുൽ നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നത്. ഇത്രയും നിലപാട് തങ്ങൾ സ്വീകരിച്ചെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ബന്ധം പരസ്പര സമ്മതത്തോടെ’: ഗർഭഛിദ്രം നടത്തിയത് യുവതിയെന്ന് രാഹുൽ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ…
