കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ന്യൂദൽഹിയിൽ ഭീകരവിരുദ്ധ സമ്മേളനം-2025 ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള പോലീസുകാർക്കായി ഏകീകൃത തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ആവശ്യകതയെപ്പറ്റി സമ്മേളനത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.
തീവ്രവാദത്തെ ചെറുക്കുന്നതിൽ എടിഎസിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. കൂടാതെ എത്രയും വേഗം ഇത് നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ഡയറക്ടർ ജനറൽമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
ഭീകരതയെ നേരിടുന്നതിൽ എടിഎസിന്റെ പങ്ക് നിർണായകമാണ് ; പോലീസിന് വേണ്ടത് ഏകീകൃതമായ ഒരു ഭീകരവിരുദ്ധ സ്ക്വാഡ് ഘടനയെന്നും അമിത് ഷാ
