‘മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടൻ സൗബിന് ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ചോദ്യംചെയ്ത് വിട്ടയച്ചു.മാറാട് പോലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാവിലെ 11 :30 യോടെ ചിത്രത്തിൻറെ നിർമാതാവ് സൗബിനും സഹനിര്‍മാതാക്കളായ ബാബു ഷാഹിറും ഷോണ്‍ ആന്റണിയും ഹാജരായത്. എല്ലാകാര്യങ്ങളും കൃത്യമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം സൗബിന് പ്രതികരിച്ചു.
കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ട സ്വഭാവുള്ള കേസല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റുചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.