ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ.ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയിൽ ഒപ്പിട്ടതു വിനയായെന്നും ആവർത്തിച്ചു.ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമർശനം.വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല.
മുഖ്യമന്ത്രിക്കെതിരേയുള്ള ജനവികാരവും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി’; തുറന്നടിച്ച് സിപിഐ
