മൊബൈലിലൂടെ ബാങ്കിടപാട്, പണമിടപാട് നടത്തുന്നവരാണോ നിങ്ങൾ?

ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞില്ലേ..? ഡിജിറ്റൽ ബാങ്കിങ് സംവിധാനം ഏറെ ശക്തമായി. മിക്കവാറും പണമിപാടുകൾ മൊബൈൽ ഫോൺ സംവിധാനത്തിലൂടെയായി. വിവിധ ബാങ്കുൾ നൽകുന്ന സംവിധാനങ്ങൾ പൊതു പണമിടപാട് സാങ്കേതിക സംവിധാനങ്ങൾ ഒക്കെ സൗകര്യമായി. അതോടെ തിരക്കും കൂടി.ഈ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ, പൊതുവേ ഇടപാട് ബാധിക്കാത്ത തരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചിലത് അറിഞ്ഞില്ലെങ്കിൽ അബദ്ധം പറ്റും.ബാലൻസ് അന്വേഷണങ്ങൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. മുൻപ്എ പ്പോൾ വേണമെങ്കിലും ബാങ്കിലെ ബാലൻസ് എത്രയാണെന്നറിയാൻ രജിസ്റ്റർ ചെയ്തിട്ടുള്ള പണമിടപാട് സംവിധാനത്തിലൂടെ എത്രതവണയും സാധ്യമായിരുന്നു. എന്നാൽ ഇനി ഒരു ദിവസം ഒരാൾക്ക് ഒരു ആപ്പിലൂടെ 50 തവണയായി ഇതറിയാം എന്ന് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

യുപിഐകൾ വഴി നടത്തുന്ന പണമിടപാട് വിജയകരമായെന്ന സന്ദേശം വരുന്നതിനൊപ്പം ബാക്കി എത്ര എന്നുകൂടി അറിയിക്കാൻ സംവിധാനം ഉണ്ടാകും. നല്ല തിരക്ക് പണമിടപാടിന് ഉണ്ടാകുന്ന സമയങ്ങളിൽ യുപിഐകൾ വഴി നടത്തുന്ന ഓട്ടോ പേ ഇടപാടുകളിൽ നിയന്ത്രണങ്ങൾ വരുന്നുണ്ട്. നേരത്തേ നൽകിയിട്ടുള്ള മുൻകൂർ ഇടപാട് സംവിധാനത്തിലൂടെ ബാങ്കും ആപ്ലിക്കേഷനും ചെയ്യുന്ന സ്വയം പണിമിടപാട് തിരക്കില്ലാത്ത സമയത്തേക്ക് മാത്രമായി നിയന്ത്രിക്കുന്നു. തിരക്കുള്ള സമയങ്ങൾ 10:00 മുതൽ 13:00 വരെയും 17:00 മുതൽ 21:30 വരെയും ആയിരിക്കും. അപ്പോൾ ഇന്ന് കാലത്ത് 10 മണിക്ക് നടത്താനായി സ്വയം പ്രവർത്തിക്കാൻ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ഈ തിരക്കു സമയത്തിനു മുമ്പ് നടത്താൻ നിർദ്ദേശിക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ യഥാസമയം നടക്കാതെ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തിയേക്കും. പക്ഷേ, ഓരോ ഓട്ടോപേ മാൻഡേറ്റിനും ഒരു പ്രാരംഭ ശ്രമവും പരമാവധി മൂന്ന് പുനശ്രമങ്ങളും അനുവദിക്കും, ഒരു മാൻഡേറ്റ് ക്രമത്തിൽ നാല് വട്ടമേ ശ്രമിക്കൂ. പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നടപ്പാക്കാനാണ് നിർദ്ദേശം .എല്ലാ ബാങ്കുകൾക്കും യുപിഐ സംവിധാനങ്ങൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *