“യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് താത്പര്യമില്ല; എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കും”: പുടിൻ

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് താത്പര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. സമാധാനപരമായി യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് തിടുക്കമില്ലെന്ന് മനസിലാകുന്നുവെന്നും പ്രത്യേക സൈനിക നടപടിയിലൂടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്നും പുടിൻ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിന്റെ പ്രതികരണം. യുക്രെയിനിന് നേരെ കഴിഞ്ഞ ദിവസവും റഷ്യ ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *