തൃശൂർ പടിയൂർ ഇരട്ടക്കൊലക്കേസിലെ പ്രതി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതേദഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു. കാമുകിയായ സുനിതയ്ക്കൊപ്പം ജീവിക്കാനായി ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. പൊലീസ് പ്രംകുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പൊലീസാണ് ഇരിങ്ങാലക്കുട പൊലീസിനെ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.
