രാഷ്‌ട്രീയ ബന്ധങ്ങള്‍ അന്വേഷണത്തിന് തടസം; ഡി. മണി-പോറ്റി ബന്ധത്തിനു തെളിവ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വിവാദ വിഗ്രഹക്കടത്തുകാരന്‍ തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി എം. സുബ്രഹ്‌മണ്യമെന്ന ഡി. മണിയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പു
റത്ത്. ഡയമണ്ട് മണി, എം.എസ്. മണി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന എം. സുബ്രഹ്‌മണ്യത്തിന്റെ അനുയായി വിരുദനഗര്‍ സ്വദേശി ശ്രീകൃഷ്ണനെ പോറ്റി നിരവധി തവണ മൊബൈല്‍ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ എസ്‌ഐടിക്കു ലഭിച്ചു.

പോറ്റിയുടെ മൊബൈലിന്റെ സിഡിആര്‍ (കോംപാക്ട് ഡിസ്‌ക്, റിക്കാര്‍ഡബിള്‍) പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. പന്തളം സ്വദേശിയായ പ്രവാസി മണിയെ ഫോട്ടോയില്‍ തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെണമെന്നാവശ്യപ്പെട്ട് ഡി. മണിക്ക് എസ്‌ഐടി നോട്ടീസ് നല്കിയത്. 30നു തിരുവനന്തപുരത്തെത്തുമെന്നു പറയുന്നെങ്കിലും ഇയാളെത്തുമോയെന്നതില്‍ അന്വേഷണ സംഘത്തിനുറപ്പില്ല. തമിഴ്‌നാട്ടില്‍ ഇയാള്‍ക്കു ലഭിക്കുന്ന ഉന്നത രാഷ്‌ട്രീയ സംരക്ഷണം തന്നെ കാരണം.

Leave a Reply

Your email address will not be published. Required fields are marked *