ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ചർച്ചകൾ ശക്തമാകുന്നതിനിടെ റഫാൽ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യൻ എഞ്ചിൻ ലൈൻ സ്ഥാപിക്കുമെന്ന് ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ സഫ്രാൻ . ഡസ്സോൾട്ട് ഏവിയേഷന്റെ റാഫേൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന M88 എഞ്ചിനുകൾ നിർമ്മിക്കുന്ന ഫ്രഞ്ച് എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയാണ് സഫ്രാൻ.ഇന്ത്യയിൽ ഒരു എഞ്ചിൻ അസംബ്ലി ലൈൻ സ്ഥാപിക്കാനുള്ള കമ്പനിയുടെ വാഗ്ദാനം ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണ് . പ്രാദേശിക ഉൽപ്പാദനത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് പിന്തുണയ്‌ക്കുന്നു.പതിറ്റാണ്ടുകളായി ഹെലികോപ്റ്റർ എഞ്ചിനുകളും മറ്റ് നിർണായക എയ്‌റോസ്‌പേസ് ഘടകങ്ങളും സഫ്രാൻ വിതരണം ചെയ്തിട്ടുണ്ട്. എഞ്ചിൻ ഭാഗങ്ങൾ നിർമ്മിക്കുന്നതിനും നൂതന എയ്‌റോസ്‌പേസ് പരിഹാരങ്ങളിൽ സഹകരിക്കുന്നതിനും ഇന്ത്യൻ കമ്പനികളുമായി സഫ്രാന് കരാറുകളുമുണ്ട്.
റഫാൽ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യൻ എഞ്ചിൻ ലൈൻ സ്ഥാപിക്കാം : ഉറപ്പ് നൽകി ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനി സഫ്രാൻ
