തിരുവനന്തപുരം കോര്‍പറേഷന് വസ്തു നികുതി ഇനത്തില്‍ ലഭിക്കാനുള്ളത് കോടിക്കണക്കിന് രൂപ. സ്വകാര്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കോടികളാണ് പിരിച്ചെടുക്കാനുള്ളത്. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2023-24 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണിതുള്ളത്.നഗരസഭയുെട ഒരു പ്രധാന വരുമാന സ്രോതസായ വസ്തുനികുതിയിനത്തില്‍ വന്‍കുടിശ്ശികയാണ് പിരിച്ചെടുക്കാന്‍ അവശേഷിക്കുന്നത്. നഗരസഭയുടെ മുപ്പതോളം വാര്‍ഡുകളിലായുള്ള അനധികൃത ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ഉള്‍പ്പെടയുള്ള അനധികൃത കെട്ടിടങ്ങള്‍, മറ്റ് വാണിജ്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയുടെ വസ്തുനികുതി പരിശോധനയില്‍ 61.09കോടി (61,09,99,750 രൂപ) രൂപയുടെ കുടിശ്ശികയാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ കൂടുതലും സിപിഎം പ്രാദേശിക നേതാക്കളോ അനുഭാവികളോ ലേലത്തിന് എടുത്തവയും. ബിനാമി പേരില്‍ വന്‍കിട സിപിഎം നേതാക്കള്‍ ലേലത്തിന് എടുത്തിട്ടുള്ളവയും ഇക്കൂട്ടത്തിലുണ്ട്.
വസ്തു നികുതി, വാടക കുടിശ്ശിക; കോര്‍പറേഷന് കോടികളുടെ വരുമാന നഷ്ടം, കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെ പേരില്‍
