മുന്‍ ദേവസ്വം പ്രസിഡണ്ടും കമ്മീഷണറും ആയിരുന്ന എന്‍ വാസുവിന്റെ അറസ്റ്റ് സർക്കാറിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വാസുവിന്റെ അറസ്റ്റിലൂടെ മാളത്തിലിരിക്കുന്ന പല ഉന്നതന്മാരെയും……
രക്ഷിക്കുവാനുള്ള സര്‍ക്കാരിന്റെ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ സ്വര്‍ണം കടത്തിയ മുഴുവന്‍ പേരെയും പൊതുജനമധ്യത്തില്‍ കൊണ്ടുവരണം..ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയെ കുറിച്ച് സംസ്ഥാനപൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും തൃപ്തിയില്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പൊലീസിന് പ്രധാനപ്രതികളിലേക്കെത്താന്‍ പരിമിതി ഏറെയുണ്ട്.അതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് പരിഹാരമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വാസുവിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍; സ്വര്‍ണക്കൊള്ള ഉന്നത ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കണം: രാജീവ് ചന്ദ്രശേഖർ
