ദേശീയപാത 66 നെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന്റെ ഭാഗമായി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനോട് 2.5 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്‌ക്കാനും നിർദ്ദേശിച്ചു.
എൻ എച്ച് 66നെ പൂർത്തിയാകാൻ പോകുന്ന അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാത അപ്രോച്ച് റോഡുമായി ബന്ധിക്കുന്ന ഇന്റർഫേസ് പോയിന്റിൽ ഹൈവേ അതോറിറ്റി സുരക്ഷാ സംബന്ധമായ ജോലികൾ ഉടൻ ആരംഭിക്കും.
