വെള്ള അരി പോഷകമൂല്യമല്ലെന്നത് തെറ്റിദ്ധാരണയാണ്. വിറ്റാമിനുകൾ, ബിയുടെ ചില അംശങ്ങൾ, ഇരുമ്പ് എന്നിവ വെള്ള അരിയിൽ നിന്ന് ലഭിക്കും.അരി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കാർബോഹൈഡ്രേറ്റിൻ്റെ അളവ് അരിയിൽ കൂടുതൽ ആയതിനാൽ അരി കഴിക്കുന്ന അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവർത്തനം കുറവുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.വ്യായാമമില്ലാത്തതും അമിത കലോറി അടങ്ങിയ ഭക്ഷണവുമാണ് കൊഴുപ്പിന് പിന്നിലെ കാരണം. ബ്രൌൺ റൈസ് വെള്ള അരിയേക്കാൾ മികച്ചതാണെന്ന വാദം തെറ്റാണ്.
ചുമന്ന അരിയിലെ ഫൈബറും ആന്റി-ന്യൂട്രിയന്റുകളും ചിലരുടെ ശരീരത്തിന് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുമെന്നതും തെറ്റാണ്. ചോറിൻ്റെ കൂടെ കഴിക്കുന്ന ഭക്ഷണമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. എത്ര അളിവിൽ അരി കഴിക്കുന്നു എന്നതും ബാധകമാണ്.ശരീരഭാരം കുറയ്ക്കാൻ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.
ഇങ്ങനെ ഒക്കെ ആണെങ്കിലും ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക