ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള (Redevelopment of Thrissur Railway Station on EPC Mode) പദ്ധതിയുടെ കരാർ അംഗീകാര പത്രം റയിൽവേ നൽകിയതായി അദ്ദേഹം അറിയിച്ചു. .344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള ആധുനിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ദക്ഷിണ റെയിൽവേ അംഗീകരിച്ച ഈ പദ്ധതി, തൃശ്ശൂരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും നിർണായകമാണ്.
ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം; തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്
