കേരളത്തിൽ ഫെബ്രുവരി 22 മുതൽ 26 വരെയുള്ള തീയതികളിൽ നേരിയ /ഇടത്തരം മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനുമാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ ഉള്ളത്.
ശക്തി കൂടിയ ന്യൂനമർദ്ദം, കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
