ശബരിമലയിൽ നിന്നും പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്കും

സ്വര്‍ണക്കവര്‍ച്ചയ്‌ക്കു പിന്നാലെ ശബരിമലയിൽ നിന്നും നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തൽ. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. ഇതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്കും നീങ്ങുകയാണ്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾക്ക് കടത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള സൂചന. ചെന്നൈ വ്യവസായി ഡി മണി ആണ് ഈ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയത്. 2019–2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത്. ‘ഡി മണി’ ആരാണ് എന്നതിനെക്കുറിച്ചും എസ്‌ഐടിക്കു വിവരം കൈമാറിയിട്ടുണ്ട്. 2020 ഒക്‌ടോബര്‍ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തി ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതനാണു പണം കൈമാറിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *