ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് എസ്ഐടി. അതേസമയം, ശബരിമല സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യൽ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു.
ഏറെ ദുരൂഹതകൾ മണിക്ക് പന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്. എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി വ്യക്തമാക്കിയിരുന്നു. വരും ആഴ്ചയില്‍ തിരുവനന്തപുരത്തെത്തി ഹാജരാകാന്‍ ഇയാള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേരളത്തില്‍ ബിസിനസ്സ് ഇടപാടുകള്‍ ഒന്നുമില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ മണി പറഞ്ഞത്. വിവാദങ്ങളില്‍ പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.
