ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം അവസാനിപ്പിക്കുന്നു; ജാമ്യത്തിനു വഴിയൊരുങ്ങുന്നു

ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ള മാത്രമാണെന്നും പാളികള്‍ പുറത്തുപോയിട്ടില്ലെന്നും തൊണ്ടി മുതല്‍ പ്രതികള്‍ വിറ്റ് കാശാക്കിയെന്നുമുള്ള നിഗമനത്തില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു.കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സ്ഥാനം ഒഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഒരു തവണ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത.കഴിഞ്ഞ ഒക്ടോ. 17നാണ് ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായത്. തുടര്‍ന്ന് രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു, ഏഴാംപ്രതി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, എട്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയും മുന്‍ ദേവസ്വം കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍. വാസു എന്നിവരും അറസ്റ്റിലായി. ഇതില്‍ പത്മകുമാര്‍ ഒഴികെയുള്ളവര്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാധ്യതയേറെ.

Leave a Reply

Your email address will not be published. Required fields are marked *