ശബരിമല സ്വർണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇഞ്ചക്കലിലുള്ള എസ്ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡിൽ നിന്നും ശമ്പളം വാങ്ങുന്നയാളാണെന്നും അതിനാൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എ പത്മകുമാറിന്റെയും മുരാരി ബാബുവിൻറയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് എസ് ഐ ടിയുടെ റിപ്പോർട്ടിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറടക്കം മൊഴി നൽകിയിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു
