സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്. എല്ലായിടവുമായി ഇരുപതിനായിരത്തോളം അംഗങ്ങളാണ് ചുമതലയേൽക്കുന്നത്. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്‌ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല.നിലവിലുളള ഭരണസമിതിയുടെ കാലാവധി ഡിസംബർ 20 നു അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ഇന്ന്: ചുമതലയേൽക്കുന്നത് ഇരുപതിനായിരത്തോളം അംഗങ്ങൾ
