സംസ്ഥാനത്ത് തിങ്കളാഴ്ച ചെറിയ പെരുന്നാൾ.മാനത്ത് ശവ്വാൽ അമ്പിളികല ദൃശ്യമായി. സംസ്ഥാനത്ത് ഇസ്ലാം മത വിശ്വാസികൾ 29 ദിവസത്തെ റംസാൻ വൃതം പൂർത്തിയാക്കിയാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി.