സമിൽ കോൺ​ഗ്രസിന് തിരിച്ചടി: മുൻ കോൺ​ഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. എഐസിസിയുടെ നടപടികളും. സംസ്ഥാനത്തെ ആഭ്യന്തര കലഹവുമാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമെന്നാണ് ഭൂപന്‍ ബോറയുടെ പ്രതികരണം.ഒടുവില്‍ ഭൂപന്‍ ബോറയും ബിജെപിയിലേക്ക്. ഹിമന്ത ബിശ്വ ശര്‍മ്മക്ക് പിന്നാലെ ബോറയും പാര്‍ട്ടി വിട്ടതോടെ അസമില്‍ കോണ്‍ഗ്രസിനേല്‍ക്കുന്നത് കനത്ത തിരിച്ചടി. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് ബോറ ഇന്ന് അംഗത്വം സ്വീകരിച്ചു. മറ്റൊരു കോണ്‍ഗ്രസ് നേതാവായ സഞ്ജു ബോറയും ഭൂപന്‍ ബോറക്കൊപ്പം ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.ഇന്നലെ ഗുവാഹത്തിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഭൂപന്‍ ബോറ ഇന്ന് ബിജെപിക്കാരനായത്. മികച്ച രാജ്യ തന്ത്രജ്ഞനെയാണ് അമിത് ഷായില്‍ കണ്ടെതെന്നായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *