വ്യവസായി വിജയ് മല്യ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ് സ്ഥാപ്ച്ച പാളികള്‍ തന്നെയാണൊ ശബരിമല ശ്രീകോവിലില്‍ ഉളളതെന്നറിയാന്‍ വിഎസ്എസ്സിയില് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. പരിശോധന അന്ത്യഘട്ടത്തിലാണ്. പാളികള്‍ വിദേശത്തേക്ക് കടത്തിയോ അതൊ സ്വര്‍ണക്കവര്‍ച്ച മാത്രമായിരുന്നൊ ലക്ഷ്യം എന്നത് ഈ പരിശോധനാ ഫലത്തില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ മാറ്റും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പൂശിയ സ്വര്‍ണത്തിന്റെ മാറ്റും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.ഒന്നര മാസം മുമ്പാണ് ശബരിമല ശ്രീകോവിലില്‍ നിന്നും ദ്വാരപാലക പാളികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ എസ്ഐടി ശേഖരിച്ചത്.
സിബിഐ അന്വേഷണം: എസ്ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍
